Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
ആരോഗ്യം
  Add your Comment comment
കൊല്ലം ജില്ലയില്‍ 42 വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു: ഗള്‍ഫില്‍ നിന്ന് എത്തിയിട്ട് അഞ്ചു ദിവസം
Reporter
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്.

അഞ്ചുദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ആരോഗ്യനില ആശങ്കയില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.



ദുബായില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് കാര്യമായ സമ്പര്‍ക്കപ്പട്ടികയില്ലെന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window