Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
വൈറസ് ബാധ കുതിച്ചുയരുന്നു: ഇന്നലെ ആകെ 791: സമ്പര്‍ക്കം 532: ഉറവിടം അറിയാതെ 42 പേര്‍ രോഗികള്‍
Reporter
കേരളത്തില്‍ ് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യന്മാന് നേരിടുന്നത് എന്നും തീരമേഖലയില്‍ രോഗ വ്യാപനം തീവ്രമായതായും പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്നാണ് വിലയിരുത്തല്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ 11066 പേര്‍ ഇതുവരെ രോഗബാധിതരായി. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 135 പേര്‍ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98 പേര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. കെഎസ് സി 7. 133 പേര്‍ രോഗമുക്തി നേടി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു (46) ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളി(40)യുടെ സ്രവ പരിശോധനാ ഫലം കോവിഡ് പോസിറ്റീവാണ്. സൗദിയില്‍നിന്ന് മടങ്ങിയതായിരുന്നു. കോവിഡ് മൂലമല്ല
മരണമുണ്ടായത് എന്നതുകൊണ്ട് കോവിഡ് മരണ പട്ടികയില്‍ ആ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍ഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6029 ഇതുവരെ ആകെ 2,75,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 88,903 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 84,454 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി.
 
Other News in this category

 
 




 
Close Window