Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ദിവസവും മൂന്നു ലക്ഷം സാമ്പിള്‍ പരിശോധന: ഇന്ത്യയില്‍ പ്രതിദിനം 30,000 രോഗികള്‍: പരിശോധിക്കുമ്പോള്‍ നൂറില്‍ എട്ടു പേരും വൈറസ് ബാധിതര്‍
Reporter
കൊവിഡ് വ്യാപനം കൂടുതല്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായതോടെ പരിശോധന കൂട്ടി ഐസിഎംആര്‍. പ്രതിദിന സാമ്പിള്‍ പരിശോധന മൂന്നര ലക്ഷം കടന്നു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിന രോഗബാധിതര്‍ മുപ്പതിനായിരത്തില്‍ ഏറെയാണ്. മുംബൈ, ദില്ലി , ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപം കൊണ്ടു. ഇതോടെയാണ് കൊവിഡ് പരിശോധന ഉയര്‍ത്താന്‍ ഐസിംഎആര്‍ നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ മുപ്പതിന് 2,10,000 ആയിരുന്നു സാമ്പിള്‍ പരിശോധന. പതിനെട്ട് ദിവസം കൊണ്ട് പരിശോധന ഒന്നര ലക്ഷത്തോളം കൂട്ടി.

നൂറ് പേരെ പരിശോധിച്ചാല്‍ 6.73 പേര്‍ക്കായിരുന്നു കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിത് 7.81 ആയി ഉയരുകയും ചെയ്തു. തീവ്ര നിയന്ത്രിത മേഖലകളില്‍ ആന്റിജന്‍ പരിശോധന കൂട്ടാനാണ് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആറിന്റെ നി!ര്‍ദ്ദേശം. അതേ സമയം മരണനിരക്ക് രാജ്യത്ത് കുറഞ്ഞത് ആശ്വാസമാകുകയാണ്. 2.86 ശതമാനമായിരുന്നു നേരത്തേ രാജ്യത്തെ മരണനിരക്ക്. ഇപ്പോഴത് 2.48 ശതമാനമായാണ് കുറഞ്ഞത്.
 
Other News in this category

 
 




 
Close Window