Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കൊവിഡ് വൈറസ് ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരും: റിപ്പോര്‍ട്ട്
Reporter
കൊവിഡ് വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനം. ഈ വൈറസ് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നടക്കുന്നു. ഒരു വശത്ത്, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. മറുവശത്ത്, കൊറോണ വൈറസ് നമ്മളെ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നു.

കൊറോണ വൈറസ് അണുബാധ ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന പഠനറിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു, ഇത് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ മാസത്തെ ഒരു പഠനം ശേഖരിച്ചപ്പോഴാണ് ഈ പ്രശ്‌നം വെളിപ്പെടുത്തിയത്. ചൈനയിലെ ഷാങ്കിയുവിലെ ഗവേഷകര്‍ 38 കൊറോണ രോഗികളുടെ ശുക്ലം പരിശോധിച്ചു. 15% ശുക്ല സാമ്പിളുകളില്‍ COVID19 കണ്ടെത്തി.

ഇതില്‍ ഉള്‍പ്പെട്ട 6 ശുക്ലങ്ങളില്‍ കൊറോണ വൈറസ് സാനിദ്ധ്യം കണ്ടെത്തി. ഇതില്‍ നാല് രോഗികള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും ബാക്കിയുള്ളവര്‍ സുഖം പ്രാപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window