Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ ആകെ 12 ലക്ഷം കൊവിഡ് രോഗികള്‍: ഇതുവരെ മരണസംഖ്യ 29,890
Reporter
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാമതാണ്. ഇതുവരെയായി ഇന്ത്യയില്‍ 12,39,684 രോഗികളാണ് ഉള്ളത്. മരണ സംഖ്യ മുപ്പതിനായിരത്തിനോട് അടുക്കുന്നു. 29,890 പേര്‍ക്കാണ് ഇതുവരെയായി ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ രോഗവ്യാപനവും മരണവും ദിനംപ്രതി കൂടിവരുമ്പോഴും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഒറ്റ ദിവസം 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍. മരണ സംഖ്യ 1000 കടന്നു. 1129 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,39,684 പേര്‍ക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.

മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്‌നാട്ടില്‍ അയ്യായിരവും കടന്നു.
 
Other News in this category

 
 




 
Close Window