Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം: വാക്‌സിന്‍ കുത്തിവയ്പു നടത്തിയത് 30 വയസ്സുകാരനില്‍
Reporter
ഡല്‍ഹി എയിംസില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുപ്പതുകാരന് നല്‍കി.

ആദ്യ രണ്ട് മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും. തുടര്‍ന്ന് നിരീക്ഷണം തുടരുമെങ്കിലും ഇയാളെ വീട്ടിലേക്ക് അയക്കും. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.



ഐസിഎംആറുമായും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

കോവിഡ് വാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കേണ്ടത്. ഇതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവര്‍ തന്നെയാണ്.
 
Other News in this category

 
 




 
Close Window