Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണം: ഐഎംഎ
Reporter
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വൈറസിന്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര , ചെന്നൈ, ദില്ലി എന്നിവയെ മാതൃകയാക്കണമെന്നും വീടുകളില്‍ പരിശോധന നടത്താന്‍ ഉള്ള സൗകര്യം ഉണ്ടാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക!ര്‍ക്ക് കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏ!ര്‍പ്പെടുത്തണം. പരിശോധന ഫലം വേഗത്തില്‍ അറിയിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും ഐഎംഎ കേരളഘടകം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window