Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കൊവിഡ് വൈറസ് ഭീതി കുട്ടികളുടെ മനസ്സിനെ ബാധിക്കരുത്: കുട്ടികളെ വീട്ടില്‍ ശീലിപ്പിക്കേണ്ടത്
Reporter
ഏത് തരം അണുബാധയില്‍ നിന്നും രക്ഷ നേടാന്‍ ഏറ്റവും നല്ല മാര്‍?ഗം കുട്ടികളെ അടിസ്ഥാനപരമായ ശുചിത്വ രീതികള്‍ പഠിപ്പിക്കുകയും , ശീലമാക്കുകയും ചെയ്യുക എന്നുള്ളതാണ് . പ്രത്യേകം ശ്രദ്ധിക്കുക , ഇതൊരു ഭയപ്പെടുത്തുന്ന പ്രക്രിയയായി മാറ്റാതെ കഴിവതും കളിയിലൂടെയും പാട്ടിലൂടെയും ആശയം കൈമാറുക. ഉദാഹരണത്തിന് : കൈ കഴുകുന്നതിനുള്ള ഇരുപത് സെക്കന്റ് അത്ര തന്നെ ദൈര്‍ഘ്യമുള്ള ഒരു പാട്ടിനോട് ചേര്‍ത്ത് ശീലിപ്പിക്കാം.

ടിവിയിലെ സ്‌ക്രീനില്‍ കാണുന്ന ഭീതിപ്പെടുത്തുന്ന കണക്കും ചിത്രങ്ങളും തന്റെ ജീവിത രീതിയോട് ചേര്‍ത്ത് വായിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ താനും കുടുംബവും എന്തോ വലിയ അപകടത്തിലാണെന്ന തുടര്‍ച്ചയായ തോന്നല്‍ കുട്ടികളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മള്‍ അനുഭവിക്കുന്ന ആശങ്കയും അനിശ്ചിതാവസ്ഥയും പറയാതെ കൂടി പ്രായത്തില്‍ ഇളയതായ കുഞ്ഞുങ്ങളെയും ബാധിക്കുന്ന ഒന്നാണ് . എന്നാല്‍ മുതിര്‍ന്നവരെ പോലെ വാക്കുകള്‍ കൊണ്ടോ പെരുമാറ്റം കൊണ്ടോ ഈ അവസ്ഥയോട് എങ്ങിനെ പ്രതികരിക്കണമെന്ന് അറിയാതെ പോവുന്ന നമ്മുടെ കുഞ്ഞുങ്ങളില്‍ തീര്‍ച്ചയായും ഉല്‍കണ്ഠ എന്ന അവസ്ഥ ഉണ്ടാകാം.
 
Other News in this category

 
 




 
Close Window