Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
അമിതവണ്ണം കുറയ്ക്കാം: കൊറോണയെ അകറ്റി നിര്‍ത്താം: പുതിയ ഭക്ഷണക്രമം പരിശീലിക്കാം
Reporter
പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിച്ചാല്‍ വിശപ്പ് ശമിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും.

ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമമായി നിലനിര്‍ത്തും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്.

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിന്‍ സിയും മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ദിവസവും രാവിലെ തൈര് കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. നൂറ് ഗ്രാം തൈരില്‍ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര് അമിതവിശപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്‌നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും ഇവ സഹായിക്കും. ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയൊക്കെ രാവിലെ കഴിക്കാം.
 
Other News in this category

 
 




 
Close Window