Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്നു കേരളത്തില്‍ കൊവിഡ് ബാധിച്ച് നാല് മരണം: അപകടത്തില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കൊവിഡ് പോസിറ്റിവ്
Reporter
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെമ്പാരത്തുകുന്ന് സ്വദേശി ജവഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാഹനത്തില്‍ നിന്ന് ബോധരഹിതനായി റോഡിലേക്ക് വീണ ജവഹറിന്റെ ദേഹത്തില്‍ ലോറി കയറുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്!ത കൊവിഡ് മരണങ്ങള്‍ നാലായി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രശുഭ, ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര, ഇന്നലെ മരിച്ച ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം പെരുമ്പാവൂരില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കാളചന്തയില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ കച്ചവടം തുടങ്ങിയപ്പോള്‍ കാളചന്തയില്‍ വലിയ ജനക്കൂട്ടമാണെത്തിയത്. കാളചന്തയിലെ തിരക്ക് തുടര്‍ന്നതോടെയാണ് പൊലീസ് ഇടപെടല്‍. കച്ചവടക്കാരന്റെയും കണ്ടാലറിയാവുന്ന തൊഴിലാളികളുടെയും പേരിലാണ് കേസ്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് പിന്നീട് വിട്ടയച്ചത്.
 
Other News in this category

 
 




 
Close Window