Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കൊവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കാന്‍ അനുമതി: വീട്ടു ചികിത്സ ചുമയും പനിയുമില്ലാതെ പോസിറ്റിവ് ആയവര്‍ക്ക്
Reporter
ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗ ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.

ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വീടുകളില്‍ നിരീക്ഷണം നല്‍കാം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിക്കോ നോഡല്‍ ഓഫീസര്‍ക്കോ അപേക്ഷ നല്‍കാം.വീട്ടില്‍ ഉള്ളവരുമായി ഒരു വിധത്തിലും ഉള്ള സമ്പര്‍ക്കം വരാതെ

മുറിയില്‍ തന്നെ കഴിയുമെന്ന് ഉറപ്പും നല്‍കണം.ഇവര്‍ എല്ലാ ദിവസവും സ്വയം ആരോഗ്യ സ്ഥിതി വിലയിരുത്തണം.
 
Other News in this category

 
 




 
Close Window