Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരം: കുഞ്ഞിന്റെ ആരോഗ്യം മുലപ്പാല്‍
Reporter
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരം ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (ദ വേള്‍ഡ് അലിയന്‍സ് ഫോര്‍ ബെസ്റ്റ് ഫീഡിംഗ് ആക്ഷന്‍) ഈ പ്രവര്‍ത്തനങ്ങളെ ഇന്ത്യയുള്‍പ്പെടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നു. ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരത്തിന്റെ സന്ദേശം 'കൂടുതല്‍ ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക' എന്നതാണ്.

ശിശുക്കള്‍ക്ക് പ്രകൃതി നല്‍കുന്ന ഒരു സമ്പൂര്‍ണ ആഹാരമാണ് അമ്മയുടെ മുലപ്പാല്‍. പ്രകൃതിയുടെ ഒരു നൈസ്സര്‍ഗ്ഗിക പ്രക്രിയയാണ് മുലയൂട്ടല്‍. പ്രസവ ശേഷം അര മണിക്കൂറിനുള്ളില്‍ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാല്‍) രോഗ പ്രതിരോധ ശേഷിയുള്ളതാണ്. കുഞ്ഞിന് ആവശ്യമുള്ള വിറ്റാമിന്‍ എ, മാംസ്യം (പ്രോട്ടീന്‍) എന്നിവയും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

ആറ് മാസം വരെ അമ്മയുടെ മുലപ്പാല്‍ മാത്രമേ ശിശുവിന് ആവശ്യമുള്ളു. മുലയുട്ടുന്നതിന് മുന്‍പ് മുല നന്നായി കഴുകി വൃത്തിയാക്കണം. മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ മൂക്ക് മൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ രണ്ട് മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം. സമയം ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടണം. കുഞ്ഞിന് അസുഖം ആയാലും മുലയുട്ടല്‍ മുടക്കരുത്. എത്രകാലം കഴിയുമോ, അത്രയും നാള്‍ മുലയുട്ടുന്നത് നല്ലതാണ്. മുലക്കുപ്പി ഉപയോഗിച്ച് പാല്‍ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോള്‍ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക.
ആറ് മാസത്തിന് ശേഷം, മുലയൂട്ടുന്നതിനോടൊപ്പം തന്നെ പഞ്ഞപ്പുല്ല്(റാഗി) കുറുക്കിയത്, വേവിച്ചുടച്ച വാഴപ്പഴം, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേര്‍ത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കിയ ലഘുഖര രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞ് വളരുന്നതോടൊപ്പം തന്നെ കൊടുക്കുന്ന ആഹാരത്തിന്റെ അളവും വര്‍ധിപ്പിക്കണം.
 
Other News in this category

 
 




 
Close Window