Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
100 ദശലക്ഷം കോവിഡ് -19 വാക്‌സിന്‍: 150 മില്യണ്‍ ഡോളര്‍ ധനസഹായം
Reporter
ഇന്ത്യയ്ക്കും മറ്റ് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കുമായി 100 ദശലക്ഷം കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കുന്നതിനായി ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും ഗാവി (GAVI) വാക്‌സിന്‍ സഖ്യത്തില്‍ നിന്നും 150 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.

ആസ്ട്രാസെനെക്ക, നോവാവാക്സ് എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വാക്സിനുകള്‍ക്ക് ഒരു ഡോസിന് 3 ഡോളര്‍ എന്ന നിരക്കിലാണ് ലഭിക്കുക. ഗാവിയുടെ കോവാക്‌സ് അഡ്വാന്‍സ് മാര്‍ക്കറ്റ് കമ്മിറ്റ്‌മെന്റില്‍ (എഎംസി) 92 രാജ്യങ്ങളില്‍ ഇത് ലഭ്യമാക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഗേറ്റ് ഫൗണ്ടേഷന്‍ ഗാവിക്ക് ഫണ്ട് നല്‍കും, ഇത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കും.

ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെ, ദരിദ്ര രാജ്യങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പൊതു-സ്വകാര്യ ആഗോള ആരോഗ്യ പങ്കാളിത്തമാണ് ഗാവി.

കോവിഡ്-19 വാക്‌സിനുകള്‍ ആഗോളതലത്തില്‍ വേഗത്തിലും തുല്യമായും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനയി രൂപകല്‍പ്പന ചെയ്ത കോവാക്‌സ് നയിക്കുന്നത് ഗാവിയും ലോകാരോഗ്യ സംഘടനയും കോലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രീപെറഡ്‌നസ് ഇന്നൊവേഷന്‍സും (സിഇപിഐ) ചേര്‍ന്നാണ്.
 
Other News in this category

 
 




 
Close Window