Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഭക്ഷണം കഴിക്കുന്ന പ്ലെയിറ്റ്, അത്താഴം കഴിഞ്ഞു പലഹാരം: ഡയറ്റിങ് നോക്കുന്നവര്‍ അറിയേണ്ട രണ്ട് കാര്യങ്ങള്‍
Reporter
ഭക്ഷണം കഴിക്കാന്‍ ചെറിയ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം, വലിയ പ്ലേറ്റിന് പകരം ചെറിയ പ്ലേറ്റ് തിരഞ്ഞെടുക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അത്താഴം കഴിച്ച ഉടനെ കിടക്കുന്നത് നല്ലതല്ല. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഇഷി പറഞ്ഞു. ഇത് ദഹനം എളുപ്പമാക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.

വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും ഭാരം കൂടുന്നതിന് കാരണമാകുന്നു. വയറില്‍ 80 ശതമാനം ഭക്ഷണം എത്തി എന്ന് തോന്നുമ്പോള്‍ കഴിക്കുന്നത് നിര്‍ത്തുക എന്നതാണ് പ്രധാനമെന്ന് പോഷകാഹാര വിദഗ്ധ ഇഷി ഖോസ്ല പറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍, ഒരിക്കലും സ്വയം അസംതൃപ്തരാകരുത്, മാത്രമല്ല നിങ്ങളുടെ വിശപ്പ് ശമിക്കുന്ന സമയം വരെ കഴിക്കുക. അമിതമായി ആഹാരം കഴിക്കരുത്, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇതാണ് ശരീരഭാരം, ദഹന പ്രശ്‌നങ്ങള്‍, രാത്രി ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നതെന്നും അവര്‍ പറയുന്നു.



രാത്രിയില്‍ അത്താഴം കഴിച്ച ശേഷം വിശപ്പ് വരുമ്പോള്‍ മധുരമുള്ളതും എണ്ണ പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. പകരം രാത്രിയില്‍ കിടക്കുന്നത് മുമ്പ് ഒരു ഗ്ലാസ് പാലും നാലോ അഞ്ചോ നട്‌സും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇഷി ഖോസ്ല പറഞ്ഞു.
 
Other News in this category

 
 




 
Close Window