Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍: രാജ്യത്ത് എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍
Reporter
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പരമാധികാരത്തില്‍ കണ്ണുവച്ചവര്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കി. അയല്‍ക്കാരുമായി സൗഹൃദവും സഹവര്‍ത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരമേഖലയിലെ 173 ജില്ലകളില്‍ ഒരു ലക്ഷം എന്‍സിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉല്‍പാദനരംഗം മാറണം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കണം. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കണം.
 
Other News in this category

 
 




 
Close Window