Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
റഷ്യയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചു: ആ മരുന്ന് സുരക്ഷിതമല്ലെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍
Reporter
റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്നിക് 5 എന്ന വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം ചില വിദഗ്ദ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിന്‍ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍ പങ്കെടുത്ത ഒരു സര്‍വേയില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും റഷ്യന്‍ ഡോക്ടര്‍മാരായിരുന്നു.



കോവിഡ് വാക്സിന് സ്പുട്നിക് അഞ്ച് എന്ന പേര് നല്‍കിയത് 1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തെ അനുസ്മരിച്ചുകൊണ്ടാണ്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്നീട് എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്‌കോ പറഞ്ഞു. അതിന് ശേഷം മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റ?ഷ്യ വി?ക?സി?പ്പി?ച്ച കോവിഡ് വാക്‌സിന്‍ ഫ?ലപ്രദമാകുമെന്നാണ് പ്ര?തീ?ക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യയുടെ വാക്‌സിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അ?മേ?രി?ക്ക?യു?ടെ വാക്‌സിനും വൈകാതെ വിജയകരമായി പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു.
 
Other News in this category

 
 




 
Close Window