Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ആറു മാസം ഇറച്ചിയും മീനും ഒഴിവാക്കി വെജിറ്റേറിയന്‍ ആകാമോ? ശരീരഭാരം കുറയ്ക്കാം, നാല് രോഗങ്ങള്‍ ഒഴിവാക്കാം
Reporter
മാംസം കഴിക്കാതെ ഒരു വര്‍ഷം അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ശീലമാക്കിയാല്‍, നിങ്ങളുടെ ശരീരഭാരം കുറഞ്ഞത് നാലര കിലോ വരെ കുറയ്ക്കാനാകും.

മാംസാഹാരം ഒഴിവാക്കിയാല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ശരിക്കും നിയന്ത്രിക്കാനാകും. സസ്യാഹാരം ശീലമാക്കിയവര്‍ക്ക് ഈ ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്.

മാംസാഹാരം ഒഴിവാക്കുന്നത് പ്രമേഹം പിടിപെടാനുള്ള സാധ്യതയും തീരെ കുറയ്ക്കും. ലോകാരോഗ്യ സംഘടനയുടെ പഠനം അനുസരിച്ച് വലിയ അളവില്‍ മാംസാഹാരം ശീലമാക്കിയവര്‍ക്ക് പ്രമേഹവും അര്‍ബുദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാംസാഹാരം പൂര്‍ണമായും ഒഴിവാക്കിയാല്‍ ഇത്തരം ജീവിതശൈലി രോഗങ്ങളില്‍നിന്ന് മുക്തി നേടാം.

കുടലിനുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം മാംസാഹാരമാണ്. നന്നായി വേവിക്കാത്ത മാംസത്തിലെ ബാക്ടീരിയകള്‍ കൂടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
 
Other News in this category

 
 




 
Close Window