Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
തേന്‍ കഴിക്കുന്നവര്‍ക്ക് അണുബാധയുണ്ടാവില്ല: തേന്‍ കഴിക്കുന്നതിനു ചിട്ടവട്ടങ്ങളുണ്ട്
Reporter
ചുമയ്ക്കും ജലദോഷത്തിനും തേന്‍ നല്ലൊരു ഔഷധമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെക്കാള്‍ തേന്‍ ഫലപ്രദമാണെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. മറ്റുള്ള മരുന്നുകള്‍ ചെലവ് കുറവും സുരക്ഷിതവുമാണെന്നും ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് വേഗത്തില്‍ ആശ്വാസം നല്‍കുന്നുവെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ആന്റി ബയോട്ടിക്കുകളെക്കാള്‍ തേന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഗവേഷകര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായി തേന്‍ വീട്ടുമരുന്നായി ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇതുവരെ കാര്യമായ പഠനമൊന്നും ഉണ്ടായിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളിലെയും നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈമറി കെയര്‍ ഹെല്‍ത്ത് സയന്‍സസിലെയും വിദഗ്ധരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ജലദോഷം അടക്കമുള്ളവയില്‍ തേനുണ്ടാക്കുന്ന ഫലമാണ് ഇവര്‍ പഠനവിധേയമാക്കിയത്.

ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ പതിവ് ചികിത്സാ രീതിയേക്കാള്‍ തേന്‍ മികച്ചതായിരുന്നു - ബിഎംജെ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ ജേണലില്‍ പഠനസംഘം എഴുതി. അണുബാധ കുറച്ചുകൊണ്ടുവരാന്‍ തേന്‍ സഹായകമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 പഠനങ്ങള്‍ സമാഹരിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഇതില്‍ ഒന്‍പത് പഠനങ്ങള്‍ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ളതാണ്. തേനും മറ്റ് ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. ആന്റി ബയോട്ടിക്കിന്റെ അമിത ഉപയോഗത്തിനെതിരെ യുകെയിലെ പൊതുജനാരോഗ്യ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട ഭൂരിഭാഗം രോഗങ്ങളും വൈറസുമായി ബന്ധപ്പെട്ടതായതിനാല്‍ ആന്റി ബയോട്ടിക്ക് നിര്‍ദേശിക്കുന്നത് ഫലപ്രദമല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window