Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
ആരോഗ്യം
  Add your Comment comment
സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം കൈ ഉണങ്ങാനുള്ള അവസരം നിര്‍ബന്ധം: ശ്രദ്ധിക്കുക
Reporter
സാനിറ്റൈസറില്‍ 60% ഉം 95% വരെ എത്തനോള്‍ അടങ്ങിയിട്ടുണ്ട്. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ വിരലുകള്‍ക്കിടയില്‍ ഉള്‍പ്പെടെ കൈപ്പത്തിയിലുടനീളം ശരിയായി അമര്‍ത്തി തിരുമ്മുക. ഇത് ഏകദേശം 20 സെക്കന്‍ഡോളം നീണ്ടുനില്‍ക്കണം. ഇതിലൂടെ നിങ്ങളുടെ കൈകള്‍ ശരിയായി വൃത്തിയാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. ഉത്തരവാദിത്തമുള്ള ഉപഭോക്താവായിരിക്കുക, നിങ്ങള്‍ സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ അതിന്റെ എകസ്പയറി ഡേറ്റ് പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നം ആണെങ്കില്‍ അത് ഫലപ്രദമാകില്ല. അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. കൈകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍, കൈയില്‍ അഴുക്കൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. കൈകളില്‍ (ഗ്രീസ്, അഴുക്ക് അല്ലെങ്കില്‍ രാസവസ്തുക്കള്‍ ഉണ്ടെങ്കില്‍ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. കൈ ഉണങ്ങിയശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുക. സാനിറ്റൈസര്‍ ഉപയോഗത്തിന് ശേഷം കൈ വരണ്ടതാക്കാന്‍ എന്തെങ്കിലും കൊണ്ട് തുടയ്ക്കണം. സാനിറ്റൈസര്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതില്‍നിന്ന് അകറ്റി നിര്‍ത്തുക, സാധ്യമാകുമ്പോഴെല്ലാം കൈ കഴുകാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. കാരണം, കുട്ടികള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. അവര്‍ അറിയാതെ സാനിറ്റൈസര്‍ കുടിച്ചാല്‍ അത് വിഷമദ്യ ദുരന്തത്തിന് ഇടയാക്കും. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന 1-പ്രൊപാനോള്‍ എന്ന ചേരുവ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും ബോധരഹിതനാകാന്‍ ഇടയാക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window