Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം: തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ആരോഗ്യമന്ത്രി
Reporter
അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോമിയോയില്‍ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ല.

എന്നാല്‍ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാല്‍ മാത്രമേ മരുന്നുകള്‍ ഫലപ്രദം എന്നു പറയാന്‍ കഴിയു. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 ന് ഹോമിയോയില്‍ പ്രതിരോധ മരുന്ന് ഉണ്ടെന്നും അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു എന്നുമുള്ള സൂചനയാണ് ചിലരുടെ പ്രതികരണത്തില്‍ നിന്ന് മനസിലാവുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹോമിയോ മെഡിക്കല്‍ കോളെജിന്റെ ഉദ്ഘാടന സമയത്ത് ഹോമിയോ അടക്കം എല്ലാ മേഖലകളും യോജിച്ചാണ് പ്രതിരോധിക്കുന്നത് എന്നാണ് പറഞ്ഞത്.

ഡോ.ബിജുവിന്റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്താവനയ്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ആയിരുന്നു ഐഎംഎ ആവശ്യപ്പെട്ടത്.
 
Other News in this category

 
 




 
Close Window