ഇന്ത്യയില്‍ കോവിഡ് രോ?ഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. രാജ്യത്ത് കോവിഡ് രോ?ഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,92,532 ആയെന്ന് കേന്ദ്ര ആരോ?ഗ്യവകുപ്പ് അറിയിച്ചു. ഒരു ദിവസം ആയരിത്തിന് മുകളില്‍ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 1124 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. ഇതോടെ മരണം 94,503 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് 81 ശതമാനം പേര്‍ രോ?ഗമുക്തി നേടിയെന്നത് ആശ്വാസമാണ്. 49.41 ലക്ഷം പേരാണ് രോ?ഗമുക്തരായത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ദ്ധിക്കുകയാണ്.