Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് രോഗി പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടെ സമരം വിജയിച്ചു: സസ്‌പെന്‍ഡ് ചെയ്ത 3 ഡോക്ടര്‍മാരേയും തിരിച്ചെടുത്തു
Reporter
രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഡോ.അരുണ , ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍ , രജനി കെ.വി.എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.

വലിയ എതിര്‍പ്പാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകളുടെ ഭാഗത്ത്  നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികള്‍ വരുന്ന കൊവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ കൂട്ട രാജി അടക്കമുള്ള പ്രതിഷേധങ്ങളും കൂടിയായതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി.
 
Other News in this category

 
 




 
Close Window