Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്
Reporter
മെര്‍സിന്‍ സര്‍വകലാശാലയിലെ യൂറോളജി പ്രൊഫസര്‍ സെലാഹിറ്റിന്‍ സയാന്‍ ഉള്‍പ്പെട്ട സംഘത്തിന്റേതാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണ്‍ കുറയുന്നുവെന്ന് ഗവേഷകര്‍. ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാനാവാത്ത സ്ഥിതിവിശേഷത്തെ ഹൈപ്പോഗൊണാഡിസം എന്നാണ് ഡോ. സയാന്‍ വിശേഷിപ്പിച്ചത്.
ടെസ്റ്റോസ്റ്റീറോണ്‍ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് ഏജിങ് മെയില്‍ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണെന്നും പഠനം സംഘം വ്യക്തമാക്കുന്നു. 232 പുരുഷന്‍മാര്‍ ഉള്‍പ്പടെ 438 കോവിഡ് 19 സ്ഥിരീകരിച്ച രോഗികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ അളവ് കുറയുന്നത് ശ്വാസകോശത്തിലെ അണുബാധ രൂക്ഷമാക്കുന്നുവെന്നും പഠനസംഘം അവകാശപ്പെടുന്നു.

കോവിഡ് ബാധിക്കുന്നവരില്‍ രോഗം ഗുരുതരമാകുമ്പോള്‍ ന്യൂമോണിയ ബാധിക്കുകയും രോഗിക്ക് വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ടെസ്റ്റോസ്റ്റീറോണ്‍ അളവ് കുറയുന്നത് ശ്വാസകോശത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാകുകയും, ന്യൂമോണിയ നിയന്ത്രണാതീതമായി മാറുകയും ചെയ്യുന്നുവെന്ന് പഠനസംഘം പറഞ്ഞു.
 
Other News in this category

 
 




 
Close Window