Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
സ്പര്‍ശിച്ച ശേഷം 9 മണിക്കൂര്‍ ശരീരത്തില്‍ നില്‍ക്കും: കൈ കഴുകുക മാത്രം പോംവഴി; കോവിഡ് വൈറസിനെ കുറിച്ച് ഗവേഷകര്‍
Reporter
കോവിഡ് വൈറസ് രോ?ഗബാധ മനുഷ്യന്റെ ശരീരത്തില്‍ 9 മണിക്കൂര്‍ നില നില്‍ക്കുമെന്ന് പുതിയ പഠനം. ജാപ്പനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകുകയാണ് വേണ്ടതെന്നും ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിശദീകരിക്കുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിള്‍ പരിശോധനയ്‌ക്കെടുത്താണ് ?പുതിയ കണ്ടെത്തല്‍. ഒമ്പത് മണിക്കൂറോളം കോവിഡ് വൈറസ് മനുഷ്യ ചര്‍മ്മത്തില്‍ തുടരുന്നതോടെ സമ്പര്‍ക്കം വഴിയുള്ള രോ?ഗവ്യാപന സാധ്യത വര്‍ധിക്കുന്നു.

കോവിഡ് വൈറസും ഫ്‌ലു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. എഥനോളാണു ഹാന്‍ഡ് സാനിറ്റൈസറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

നിരന്തരം കൈ കഴുകുന്നതോടെ വൈറസിനെ പ്രതിരോധിക്കാമെന്നാണ് ?പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം കോവിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചര്‍മത്തില്‍ 1.8 മണിക്കൂറോളമാണു നിലനില്‍ക്കുമെന്നും പഠനത്തില്‍പറയുന്നു.
 
Other News in this category

 
 




 
Close Window