Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഉറങ്ങുക: എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ വര്‍ധിക്കും
Reporter
ദമ്പതികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ശാരീരിക ബന്ധം ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. അതേസമയം, നിരന്തരം സെക്‌സ് ബന്ധം മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൃത്യമായ സെക്‌സ് കൊണ്ട് ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനവും രക്തപ്രവാഹവും ക്രമപ്പെടുത്താന്‍ സഹായിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്‌സ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും പേശികള്‍ക്ക് വ്യായാമവും നല്‍കുന്നു. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാന്‍ സെക്‌സിലൂടെ സാധിക്കും. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം ഹൃദ്രോഹ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
നീണ്ട കാലത്തേക്ക് സെക്‌സ് ഇല്ലാതായാല്‍ നിങ്ങളുടെ ശരീരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാന്‍ കാരണമാകും. തിരക്കുപിടിച്ച മാനസിക സമ്മര്‍ദ്ദം കൂടിയ കാലത്ത് സെക്‌സിന് പോലും പലര്‍ക്കും സമയമോ താത്പര്യമോ ഇല്ലാതായി എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.




കൃത്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്‌ളാദത്തിന്റേയും ഹോര്‍മോണ്‍ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്‌സിടോസിന്‍. ഓക്‌സിടോസിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കും. ഗാഢമായ ഒരു ആലിംഗനം മതി രക്തത്തിലെ ഓക്‌സിടോസിന്റെ അളവ് വര്‍ധിക്കാന്‍. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ ആലിംഗനം ചെയ്തപ്പോഴുള്ള അനുഭൂതി ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
കൃത്യമായി സെക്‌സില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളില്‍ അത് ഇല്ലാതാകുന്നത് ലൈംഗികാവയവങ്ങളിലെ രോഗങ്ങള്‍ക്ക് കാരണമായേക്കും. നീണ്ട കാലം സെക്‌സ് ഇല്ലാതിരുന്നാല്‍ യോനീ ചര്‍മങ്ങള്‍ മുറുകും. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സെക്‌സ് ചെയ്ത് തുടങ്ങുമ്പോള്‍ അസഹ്യമായ വേദനയ്ക്കും ചിലപ്പോള്‍ രക്തസ്രാവത്തിനും കാരണമാകും. ഇതുമൂലം അണുബാധയുണ്ടാകാം. സെക്‌സിനോട് തന്നെ വിരക്തി തോന്നാന്‍ സ്ത്രീകള്‍ക്ക് ഇത് ധാരാളമാണ്.
സ്ഥിരമായി സെക്‌സ് ചെയ്യുന്നവരില്‍ ഇമ്യൂണോഗ്ലോബുലിന്‍ ഇ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. എന്താണ് ഇമ്യൂണോഗ്ലോബുലിന്‍ എ അഥവാ ഇഗ്എ? ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡിയാണ് ഇഗ്എ. ജലദോഷം പോലുള്ള വൈറല്‍ രോഗങ്ങളെ പോലും പ്രതിരോധിക്കുന്നതാണ് ഇഗ്എ ആണ്. സെക്‌സ് ഇല്ലാതായാല്‍ ഇഗ്എയുടെ ഉത്പാദനവും ശരീരത്തില്‍ കുറയും. ഇഗ്എയുടെ അഭാവമുള്ളവര്‍ കൃത്യമയാ ഡയറ്റ്, വ്യായാമം തുടങ്ങിയവ ശീലിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായവും തേടാം.
 
Other News in this category

 
 




 
Close Window