Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വാക്‌സിന്‍ വിജയമെന്നു വാദവുമായി വീണ്ടും റഷ്യ: വാക്‌സിന്റെ പേര് സ്പുട്‌നിക് ഫൈവ്
Reporter
കോവിഡ്-19നെ പ്രതിരോധിക്കാന്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്‍ 92% ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആഭ്യന്തര പരീക്ഷണഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. മറ്റു വാക്‌സീന്‍ നിര്‍മാതാക്കളായ ഫസൈര്‍, ബയോഎന്‍ടെക് എന്നീ കമ്പനികള്‍ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇരു കമ്പനികളും 90 ശതമാനത്തിലധികം ഫലപ്രാപ്തി വാക്‌സീനു പറയുന്നുണ്ട്.

ഇതിനുപിന്നാലെയാണ് സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ സ്പുട്‌നിക് 5ന്റെ ആഭ്യന്തര ഗവേഷണ ഡേറ്റ പുറത്തുവിട്ടിട്ടില്ല. നിലവില്‍ വാക്‌സീന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ 40,000 പേരാണ് ഭാഗമാകുന്നത്. ഇതില്‍ 20,000 പേര്‍ക്ക് വാക്‌സീന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 16,000ല്‍ അധികംപേര്‍ക്ക് ഒന്നും രണ്ടും ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

ഗമാലയ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സീന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതിനാല്‍ വരുന്ന ആഴ്ചകളില്‍ റഷ്യയില്‍ വലിയതോതില്‍ വാക്‌സിനേഷന്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്ന് ഗമാലയ സെന്റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. അതേസമയം, ഈ ഡേറ്റയില്‍ സംശയം പ്രകടിപ്പിച്ച് വിവിധ ഗവേഷകര്‍ രംഗത്തുവന്നിട്ടുണ്ട്. ഫസൈര്‍, ബയോഎന്‍ടെക് കമ്പനികളുടെ വാക്‌സീന്‍ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെതന്നെ ഈ വാര്‍ത്തയും വന്നതില്‍ പേടിയുണ്ടെന്ന് യുകെയിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാല ഇമ്യൂണോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് പ്രഫസര്‍ എലനോര്‍ റിലെ അഭിപ്രായപ്പെടുന്നു.
 
Other News in this category

 
 




 
Close Window