Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
കരള്‍ പരമ രഹസ്യമായി ഒരാള്‍ക്ക് വിറ്റു: ആസ്റ്റര്‍ മെഡ് സിറ്റിക്ക് എതിരേ സനല്‍കുമാര്‍ ശശിധരന്‍: മറുപടിയുമായി ആശുപത്രി
Reporter
ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. 2018ല്‍ കരള്‍ദാനം ചെയ്ത സനല്‍ കുമാറിന്റെ പിതാവിന്റെ സഹോദരിയുടെ മകള്‍ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ 2018ല്‍ സന്ധ്യ അവളുടെ കരള്‍ പരമ രഹസ്യമായി ഒരാള്‍ക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്നും ഇത് അടിയന്തരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
എന്നാല്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മെഡ് സിറ്റി ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് ബാധിച്ചാണ് സന്ധ്യയുടെ മരണമെന്നാണ് മനസിലാക്കുന്നത്. അതില്‍ ദുഖമുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സന്ധ്യ 2018ല്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂട്ടുകാരിയുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കാനായി നടത്തിയ കരള്‍ദാനത്തെ ദുരൂഹതയുടെ നിഴലില്‍ നിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും ലഭിച്ചതിന് ശേഷമാണ് സന്ധ്യ കരള്‍ ദാനം നടത്തിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നഴ്സായ അവരുടെ മകള്‍ പിന്താങ്ങുകയും ചെയ്തതാണെന്നും അധികൃതര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window