Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഇതാ തയാര്‍; അമേരിക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ - ഫൈസര്‍
Reporter
കോവിഡ് -19 വാക്‌സിനുവേണ്ടിയുള്ള അവസാന പരീക്ഷണത്തില്‍ തങ്ങളുടെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍. വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി കമ്പനി അപേക്ഷിക്കുമെന്നും ഫൈസര്‍ വക്താവ് പറഞ്ഞു.

എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് ഫൈസര്‍ വക്താവ് അറിയിച്ചു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്ഇയ്ക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.



വാക്‌സിനേഷന്‍ 90% ത്തിലധികം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ കാണിച്ച് ഒരാഴ്ച മുമ്പ് ഫൈസര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതുകഴിഞ്ഞ് ഒരു ആഴ്ചയ്ക്കുശേഷമാണ് അവസാന വിശകലനം വരുന്നത്. മോഡേണ കമ്പനിയും അവരുടെ വാക്സിന്‍ പരീക്ഷണത്തില്‍ പ്രാഥമിക ഡാറ്റ തിങ്കളാഴ്ച പുറത്തുവിട്ടു.
 
Other News in this category

 
 




 
Close Window