Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കോവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം
Reporter
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കോവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിക്കണമെന്ന് ?ഗുജറാത്ത് ഹൈക്കോടതി. രോ?ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ ഇതുവരെ 211095 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിരവധി പരിപാടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window