Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് ബോധം കെട്ടു വീണു: ആശങ്കയും ഭയവും അമേരിക്കയില്‍
Reporter
കോവിഡ് വാക്‌സിനെടുത്ത ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ നഴ്‌സ് ബോധരഹിതയായി വീണു. യുഎസിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലുള്ള ടിഫാനി ഡോവര്‍ എന്ന നഴ്സാണ് ബോധരഹിതയായത്.

ഫൈസറിന്റെ കോവിഡ് വാക്സിനെടുത്ത ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ തനിക്ക് തല കറങ്ങുന്നെന്ന് പറഞ്ഞ ടിഫാനി കുഴഞ്ഞുവീഴുകയായിരുന്നു.

മാധ്യമങ്ങളോട് വാക്സിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത തോന്നിയ ടിഫാനി തനിക്ക് തലകറങ്ങുന്നുവെന്ന് പറഞ്ഞിരുന്നു. ഉടന്‍ തന്നെ ബോധമറ്റ് വീഴുകയായിരുന്നു അവര്‍. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ ചേര്‍ന്ന് ടിഫാനിയെ എഴുന്നേല്‍പ്പിച്ചിരുത്തുകയായിരുന്നു.

'എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, വാക്സിന്‍ ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ കോവിഡ് യൂണിറ്റിലാണ്, അതിനാല്‍, നിങ്ങള്‍ക്കറിയാമോ, എന്റെ ടീമിന് ആദ്യ അവസരങ്ങള്‍ ലഭിക്കും' വാക്സിന്‍ എടുത്ത ശേഷം ടിഫാനി മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window