Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
അഞ്ച് പ്രശ്‌നങ്ങളാണ് അസിഡിറ്റി ഉണ്ടാക്കുന്നത്: അതിന് അഞ്ചു പ്രതിവിധി സ്വന്തം വീട്ടിലുണ്ട്
Reporter
ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍?ഗങ്ങളുണ്ട്...
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഗുണം ചെയ്യും.
അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കറുവപ്പട്ട ഏറെ ?ഗുണം ചെയ്യും. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.

ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും.
ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോ?ഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വായ്നാറ്റം, വയറുവേദന, മറ്റ് ലക്ഷണങ്ങള്‍ എന്നിവ അസിഡിറ്റിയുടേതാണ്.
 
Other News in this category

 
 




 
Close Window