Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ആരോഗ്യം
  Add your Comment comment
വിഡിയോ മീറ്റിങ് കഴിയുമ്പോള്‍ ക്ഷീണം തോന്നാറുണ്ടോ? ഒരാള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല: പരിഹാരമുണ്ട്
Reporter
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വ്യപകമായ ആശയ വിനിമയ സംവിധാനമാണ് വീഡിയോ കോളുകള്‍. മിക്ക സ്ഥാപനങ്ങളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയപ്പോള്‍ ദിവസേന ഇത്തരം കോളുകള്‍ പലര്‍ക്കും ഉപയോഗിക്കേണ്ടി വരുന്നു. നിരന്തരമായ ഇത്തരം മീറ്റിംഗുകള്‍ കാരണം ജോലിക്കാര്‍ക്ക് തളര്‍ച്ച അനുഭവപ്പെടാറുണ്ട്.

'സൂം തളര്‍ച്ച' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനം പറയുന്നു. ഏഴില്‍ ഒരു സത്രീക്കും (13.8 ശതമാനം) തീവ്രമായ രീതിയില്‍ സൂം മീറ്റിഗുകളെ തുടര്‍ന്ന് തളര്‍ച്ച അനുഭവപ്പെടുമ്പോള്‍ പുരുഷന്‍മാരില്‍ ഇത് 20ല്‍ ഒരാള്‍ക്ക് (5.5 ശതമാനം) മാത്രമാണെന്ന് പഠനം പറയുന്നു.

താന്‍ എങ്ങനെ ഇരിക്കുന്നു (Self Focused Attention) എന്ന ചിന്തയാണ് സത്രീകളെ ഈ പ്രശ്‌നം കൂടുതല്‍ അലട്ടാന്‍ കാരണമെന്ന് സോഷ്യല്‍ സൈക്കോളജിസ്റ്റുകള്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ നമ്മളെത്തന്നെ കാണുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് നെറ്റ് വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

''സൂം വീഡിയോ കോളുകളില്‍ സംഭാഷണം നടക്കുമ്പോള്‍ സ്വന്തം രൂപത്തെക്കുറിച്ചും മറ്റും ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. ഇതാണ് സെല്‍ഫ് ഫോക്കസ് അറ്റന്‍ഷന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്,'' സ്‌ക്കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റിസിലെ കമ്യൂണിക്കേഷന്‍ പ്രഫസറും പഠനത്തെക്കുറിച്ചുള്ള എഴുത്തുകാരില്‍ ഒരാളുമായ ജെഫ്രി ഹാന്‍കോക്ക് പറഞ്ഞു.
 
Other News in this category

 
 




 
Close Window