Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
വര്‍ക്ക് ഫ്രം ഹോം: ഉറക്കം കുറയുന്നു, കഴുത്തു വേദന, ക്ഷീണം, മൂഡ് ഓഫ്
Reporter
വര്‍ക് ഫ്രം ഹോമിനെ വര്‍ക് ഫ്രം ബെഡ് ആക്കി മാറ്റിയിരിക്കുകയാണ് പലരും. രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേല്‍ക്കും. മുഖത്ത് അല്പം വെള്ളമൊഴിക്കും. ഒരു ചായ കപ്പുമായി വീണ്ടും കട്ടിലിലേക്ക് വന്നിരുന്നു പണി തുടങ്ങും. ഇതായിരിക്കുന്നു ഇപ്പോള്‍ പലരുടെയും വര്‍ക് ഫ്രം ഹോം ശീലം. ഇടയ്ക്ക് ആഹാരം കഴിക്കുന്നതു പോലും കട്ടിലിലിരുന്നു തന്നെ. എന്നാല്‍ കട്ടിലിനെ ഇത്തരത്തില്‍ നിങ്ങളുടെ ഓഫീസ് ഇടമാക്കി മാറ്റുന്നതില്‍ ചില അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. ഇത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അപകടകരമായ തോതില്‍ ബാധിക്കാം.


ഒരേ നിലയില്‍ ഒരു ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അത് കട്ടിലിലും കൂടി ആയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. വര്‍ക് ഫ്രം ബെഡ് വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ ഇനി പറയുന്നവയാണ് :നമ്മുടെ മനസ്സ് ചില പ്രവൃത്തികളെ ചില ഇടങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓര്‍ത്തു വയ്ക്കുക. ഉറങ്ങുന്നതിന് കട്ടില്‍, ജോലി ചെയ്യുന്നതിന് മേശ എന്നിങ്ങനെ. ഈ ഇടങ്ങളുടെ ക്രമം തെറ്റുമ്പോള്‍ മനസ്സിനുതന്നെ ആകെ ഒരു ആശയകുഴപ്പമാകും. കട്ടിലില്‍ ഇരുന്നു ജോലി ചെയ്യുമ്പോഴും വായിക്കുമ്പോഴും സിനിമ കാണുമ്പോഴും ആ ഇടത്തെ മനസ്സ് ജോലിയുമായി ബന്ധപ്പെടുത്തും. ഉണര്‍ന്ന് ജാഗ്രതയോടെ ഇരിക്കേണ്ട ഇടമായി കട്ടിലിനെ മനസ്സ് അങ്ങ് ഉറപ്പിക്കും. അതിനാല്‍ കട്ടിലില്‍ കിടന്നുറങ്ങും നേരം ഉറക്കത്തിന്റെ നിലവാരം ബാധിക്കപ്പെടും.

നടുനിവര്‍ത്തി നല്ല രീതിയില്‍ ഇരിക്കാന്‍ കട്ടിലില്‍ ഇരുന്ന് ജോലി ചെയ്യുന്ന അവസരത്തില്‍ സാധിച്ചെന്നുവരില്ല. ഇത് കഴുത്ത്, തോള്‍, പുറം വേദനയ്ക്ക് കാരണമാകും. കമിഴ്ന്നും തിരിഞ്ഞും ചെരിഞ്ഞും ഒക്കെയാണ് പലരും കട്ടിലില്‍ കിടന്ന് ജോലി ചെയ്യുക. ഇതും ശാരീരികമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


കട്ടിലില്‍ ഇരുന്നു ജോലി ചെയുന്ന വേളയില്‍ പലരും ജനാലകളും കര്‍ട്ടനുകളും അടച്ചിട്ടു വെളിച്ചം കുറഞ്ഞ നിലയിലാണ് ഇരിക്കുക. നല്ല സൂര്യ പ്രകാശം ഇല്ലാത്ത ഇടത്തിരുന്നു ജോലി ചെയ്യുന്നത് നിങ്ങളുടെ ഊര്‍ജ്ജനില കുറയ്ക്കുകയും ജോലി ചെയ്യാനുള്ള മൂഡ് നശിപ്പിക്കുകയും ചെയ്യാം. മുറിയിലെ അരണ്ട വെളിച്ചം കണ്ണുകള്‍ക്ക് സമ്മര്‍ദമേറ്റുകയും ഉറക്ക ചടവ് ഉണ്ടാക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window