Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് 2 വര്‍ഷം യുകെയില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കും: ഇന്ത്യ- യുകെ മൊബിലിറ്റി കരാര്‍
Reporter
അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയ ഇന്ത്യാക്കാരെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കും. ഇന്ത്യയില്‍ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യാക്കാര്‍ തന്നെയാണോ എന്ന് തെളിയിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ യുകെ ഏര്‍പ്പെടുത്തും - ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലും പുതിയ കരാറില്‍ ഒപ്പുവച്ചു. മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.
യുവ പ്രൊഫഷണലുകള്‍ക്ക് എത്രയും പെട്ടെന്ന് ബ്രിട്ടനില്‍ എത്തി തൊഴില്‍ എടുക്കുവാനുള്ള അവസരങ്ങളും ഒരുക്കും. ബ്രിട്ടന്‍ വിസ പങ്കാളിത്തമുണ്ടാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് വക്താവ് ചൂണ്ടിക്കാണിച്ചു. പ്രതിവര്‍ഷം 3000 യുവ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ എത്തി തൊഴില്‍ എടുക്കുവാനാകും.
ഒരു പുതിയ യൂത്ത് മൊബിലിറ്റി പദ്ധതിയും ചൊവ്വാഴ്ച്ച ഒപ്പിട്ട കരാറില്‍ ഉണ്ട്. ഇതനുസരിച്ച് എല്ലാവര്‍ഷവും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ രണ്ടുവര്‍ഷം വരെ ജോലി ചെയ്യുവാനുള്ള അവസരം ലഭിക്കും. ഇതിനായി ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റിന്റെ ആവശ്യം വരില്ല.
 
Other News in this category

 
 




 
Close Window