Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഗ്രാജുവേറ്റ് റൂട്ട് പ്രാബല്യത്തില്‍ വരുന്നതു ജൂലൈയില്‍: സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തിയാല്‍ പിന്നീട് രണ്ടു വര്‍ഷം ജോലി ചെയ്യാം
Reporter
ജൂലൈയില്‍ പുതിയ ഗ്രാജുവേറ്റ് റൂട്ട് യുകെയില്‍ നടപ്പായേക്കും. സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ രണ്ടുവര്‍ഷം തൊഴിലിന് അനുമതി ലഭിക്കും. ബിരുദം, ബിരുദാനന്ത്രര ബിരുദം എന്നിവ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം വരെയും പി എച്ച് ഡി കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്ക് 3 വര്‍ഷം വരെയും രാജ്യത്തു തൊഴിലെടുക്കാന്‍ സാധിക്കും.
ഓസ്ട്രേലിയന്‍ മോഡല്‍ പോയിന്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ടോറി പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു. വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനാണ് ഈ നടപടി.
മാര്‍ച്ചില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം 2021 ജൂലൈ 1 മുതലാണ് പ്രാബല്യത്തില്‍ വരുക. ഗ്രാജുവേറ്റ് റൂട്ട് വഴി ബ്രിട്ടനില്‍ രണ്ടു വര്‍ഷം തങ്ങുവാനുള്ള അപേക്ഷയ്ക്കായി സ്‌പോണ്‍സര്‍ ആവശ്യമില്ല. അപേക്ഷിക്കുന്ന സമയത്ത് ഒരു ജോലി വേണമെന്നില്ല. അതുപോലെ ചുരുങ്ങിയ ശമ്പളമെന്നൊരു മാനദണ്ഡവും ഉണ്ടാകില്ല. ഒരാള്‍ക്ക് എത്ര ജോലി വരെ, എത്ര സമയം ചെയ്യാമെന്ന കാര്യത്തിലും നിയന്ത്രണമുണ്ടാകില്ല. ഗ്രാജുവേറ്റ് റൂട്ട് വഴി താമസമാക്കുന്നവര്‍ ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ളത്ര സമയം ചെയ്യുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല, കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിച്ചാല്‍ അതിലേക്ക് മാറുവാനും കഴിയും.
 
Other News in this category

 
 




 
Close Window