Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണയുടെ ഡെല്‍റ്റ പ്ലസ് വകഭേദമാണ് ഇന്ത്യയില്‍ ഇപ്പോഴത്തെ ഭീഷണി: ഈ വൈറസ് അതീവ അപകടകാരി
Reporter

രാജ്യത്ത് ആശങ്കയുയര്‍ത്തി കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു. പ്രതിരോധം ശക്തമാക്കാന്‍ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 40 കേസുകളാണ് ഇതുവരെ സ്ഥീരികരിച്ചിട്ടുള്ളത്. 21 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. മധ്യപ്രദേശില്‍ ആറും കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മൂന്നും വീതം കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ അടിയന്തര കണ്ടെയ്ന്റ്‌മെന്റ് നടപടികള്‍ സ്വീകരിക്കണം. പാലക്കാടും പത്തനംതിട്ടയിലും പ്രതിരോധ നടപടികള്‍ വേണം. ആള്‍ക്കൂട്ടം തടയണമെന്നും പരിശോധന വിപുലമാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയാണ്. തിങ്കളാഴ്ച 88 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്തപ്പോള്‍ ചൊവ്വാഴ്ച 54 ലക്ഷമായി കുറഞ്ഞു. ലോകറെക്കോര്‍ഡ് നേടാനായി വാക്‌സീന്‍ പൂഴ്ത്തിവച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ വാക്‌സിനേഷന്‍ നിരക്ക് കുറച്ചതെന്നു ബിജെപി വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window