Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മഞ്ഞള്‍, തേന്‍, പാല്‍, കടലമാവ് - മുഖത്തിന്റെ തിളക്കത്തിന്റെ രഹസ്യ ചേരുവ പങ്കുവച്ച് നടി
Reporter
ഈ ചേരുവകള്‍ കുഴച്ചുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ആരോഗ്യ സംരക്ഷണത്തിന് മഞ്ഞള്‍ മില്‍ക് കുടിക്കുന്ന ശീലവും അലയയ്ക്ക് ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിലെ അണുബാധയെ പ്രതിരോധിക്കാനും ഇത് സഹായിക്കുമെന്നാണ് താരം അവകാശപ്പെടുന്നത്.

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് അലയ എഫ്. താരത്തിന്റെ സൗന്ദര്യത്തിനും ഫാഷനും ആരാധകര്‍ ഏറെയുണ്ട്. സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അലയ. അടുക്കളയിലെ ഒരു വസ്തുവിന് ആരോഗ്യവും സൗന്ദര്യവും ഒരുപോലെ മെച്ചപ്പെടുത്താന്‍ കഴിവുണ്ടെന്നാണ് താരം പറയുന്നത്. മഞ്ഞളാണ് താരത്തിന്റെ ആ പ്രിയ സുഹൃത്ത്.

മുഖക്കുരു, പാടുകള്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ അലയയെ സഹായിക്കുന്നു. അതിനായി മഞ്ഞള്‍ ഫെയ്‌സ്പാക് ആണ് താരം ഉപയോഗിക്കുന്നത്. ഈ ഫെയ്‌സ്പാക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
 
Other News in this category

 
 




 
Close Window