Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
വില്‍സ്മിത്തിന്റെ ഭാര്യ നേരിടുന്ന രോഗമാണ് അലോപേഷ്യ: മുടി കൊഴിച്ചിലിന്റെ തുടക്കം നോക്കി തിരിച്ചറിയാം
Reporter
അലോപ്പേഷ്യ- മുടികൊഴിച്ചിലിന്റെ ഏറ്റവും ഭീകരാവസ്ഥ എന്നുവേണം ഈ രോഗത്തെ വിശേഷിപ്പിക്കാന്‍. നടി കൂടിയായ പിങ്കെറ്റ് 2018ല്‍ ആണ് ആദ്യമായി തനിക്ക് ഇങ്ങനൊരു രോഗമുള്ള വസ്തുത ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്. ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഏറ്റവും ദുര്‍ബലമാകുകയും ഇത് ഹെയര്‍ ഫോളിക്കിള്‍സിനെ ബാധിക്കുകയും ചെയ്യുമ്പോഴാണ് അലോപ്പേഷ്യ എന്ന രോഗം ഉണ്ടാകുന്നത്. മുടിയെയും മുഖത്തെയുമാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. തലയില്‍ പലയിടത്തായി മുടി വട്ടത്തില്‍ കൊഴിയുന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ചിലര്‍ക്ക് ഈ മുടികൊഴിച്ചില്‍ അല്ലാതെ മറ്റൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പറയുന്നു.

മുടി വീണ്ടും വളരാന്‍ സഹായിക്കുന്ന ചില ചികിത്സകള്‍ പരീക്ഷിക്കാമെന്നല്ലാതെ അലോപ്പേഷ്യക്കു പ്രത്യേകം ചികിത്സാ സംവിധാനമില്ല. വളരെ ശക്തികൂടിയ കോര്‍ട്ടിക്കോ സ്റ്റിറോയിഡ്‌സ് ആണ് മിക്കവരിലും രോഗം ഭേദമാകാന്‍ നല്‍കിവരുന്നത്. ടാബ്ലെറ്റ് രൂപത്തിലോ കുത്തിവയ്പായോ ഓയിന്‍മെന്റായോ ഈ സ്റ്റിറോയ്ഡ് ശരീരത്തിലെത്തിക്കുന്നു. മുടി വീണ്ടും വളരാനുള്ള ചില ചികിത്സകളും നല്‍കാമെങ്കിലും മുടികൊഴിച്ചില്‍ പൂര്‍ണമായും തടയാന്‍ സാധിക്കണമെന്നു നിര്‍ബന്ധമില്ല. ഫോട്ടോ കീമോതെറപ്പിയും ചിലരില്‍ പരീക്ഷിച്ചുനോക്കാറുണ്ട്.
 
Other News in this category

 
 




 
Close Window