Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
സ്ഥിരമായി കംപ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാറുണ്ടോ? വലതു കൈ തരിപ്പുണ്ടോ? കാര്‍പല്‍ ടണല്‍ സിന്‍ട്രോം സാധ്യതയുണ്ട്
Reporter
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകും എന്നത് ഒരു വാസ്തവം തന്നെയാണ്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ഒരു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതു മുതല്‍ ഒരു കുപ്പിയുടെ അടപ്പു തിരിച്ചടയ്ക്കുന്നത് പോലെയുള്ള ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കാര്‍പല്‍ ടണല്‍ എന്‍ട്രാപ്മെന്റ് സിന്‍ഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങള്‍ ആയ തള്ളവിരല്‍, ചൂണ്ടുവിരല്‍, നീണ്ട വിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ കത്തുന്ന സംവേദനങ്ങള്‍ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ കൈയുടെ പേശികളില്‍ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്ന് വരാം. കംപ്യൂട്ടര്‍ ടൈപ്പിങ്, കീ ബോര്‍ഡ് ഉപയോഗം, എന്നിങ്ങ കൈകള്‍ ഉപയോഗിച്ച് ദീര്‍ഘ നേരം തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ഈ രോഗം വരാം.
 
Other News in this category

 
 




 
Close Window