Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം
reporter
ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും.

മുട്ട, കടല്‍ മീന്‍, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ വിഭവങ്ങളാണ്. പച്ചക്കറികള്‍ക്കൊപ്പം വെളിച്ചെണ്ണയിലോ സ്‌ക്രാംബിള്‍ ചെയ്‌തോ കോട്ടേജ് ചീസിനും ചീരയ്ക്കുമൊപ്പം ഓംലൈറ്റായോ മുട്ട കഴിക്കാവുന്നതാണ്. ബദാമും ബെറി പഴങ്ങളും പഴവുമെല്ലാം അടങ്ങിയ പ്രോട്ടീന്‍ ഷേക്കും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
 
Other News in this category

 
 




 
Close Window