Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
പ്രഭാതഭക്ഷണം മുടക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും: പഠന റിപ്പോര്‍ട്ട്
reporter
പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊര്‍ജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് വയസിനും ഇടയിലുള്ള വരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രഭാത ഭക്ഷണത്തിലെ ശീലങ്ങളും വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണോ അതോ പുറത്തുനിന്നാണോ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നിരീക്ഷിച്ചാണ് പഠനറിപ്പോര്‍ട് തയ്യാറാക്കിയിരിക്കുന്നത്. സ്പാനിഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വേയില്‍ (2017) നിന്നുള്ള ഡാറ്റയാണ് ഈ പഠനത്തിനായി വിശകലനം ചെയ്തിരിക്കുന്നത്.

സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവരെ കൂടിയ അളവില്‍ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഇതിനൊപ്പം കുട്ടികളുടെ പ്രഭാതഭക്ഷണം ആരോഗ്യപ്രദമാക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും പഠനം നടത്തിയ ഗവേഷക സംഘം മുന്നോട്ടുവെക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window