|
ക്രിസ്തുവിന്റെ രാജത്വം ഉയര്‍ത്തികാട്ടി, യഥാര്‍ത്ഥ ജീവിത വഴികള്‍ കണ്ടെത്തി, വിശ്വാസ സത്യങ്ങള്‍ മുറുകെപിടിക്കാനും, ക്രിസ്തു ആണ് സകലരുടെയും നാഥനും, രക്ഷകനും, നിയന്താവുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്തു രാജത്വ തിരുന്നാള്‍.
ക്രൈസ്തവ പാരമ്പര്യത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ പുണ്യ ഭൂമിയാണ് തിരുവനന്തപുരം അതിരൂപതയിലെ മാദ്രേ-ദെ-ദേവൂസ് ഇടവക ദേവാലയം. ക്രിസ്തു വര്‍ഷം 1544 ല്‍ ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനെന്ന് പ്രഖ്യാതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തന്റെ രണ്ടാമത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവിതാംകൂറിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ എത്തുകയും വെട്ടുകാടില്‍ മാദ്രേ- ദെ- ദേവൂസ് എന്ന പോര്‍ച്ചുഗീസ് - ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമുള്ള ഈ പ്രസിദ്ധ ദേവാലയം സ്ഥാപിക്കുകയും ചെയ്തു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളാല്‍ അനുഗ്രഹീതമായ അറബികടലിന്റെ തീരത്തെ ഈ പുണ്യ ഭൂമി ഇന്ന് ക്രിസ്തു നാഥന്റെ അനുഗ്രഹവര്‍ഷത്താല്‍ അതിപ്രശസ്തമായിരിക്കുന്നു.
ക്രിസ്തു രാജന്റെ തേജസാര്‍ന്ന തിരുസ്വരൂപ പ്രതിഷ്ഠയുടെ നാള്‍മുതല്‍ ഗലീലിയിലും, ബത് സയ്‌ദായിലും അനുഭവവേദ്യമായ കാരുണ്യവര്‍ഷം വെട്ടുകാടിലും വിശ്വാസികളുടെ ഇടയില്‍ കാരുണ്യവര്‍ഷമായി ഇന്നും പെയ്തിറങ്ങുന്നു. ദൈവത്തെ അറിയാന്‍, ആശ്രയിക്കാന്‍, ആരാധിക്കാന്‍ വെട്ടുകാട് ക്രിസ്തുരാജ പാദാന്തികം ദൈവാന്വേഷണത്തിന്റെ പൂര്‍ത്തീകരണമാണ്. ക്രിസ്തു നാഥന്റെ അനുഗ്രഹവും, ശാന്തിയും അനുഭവിക്കുവാന്‍ നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ വന്നണയുന്ന പുണ്യ ഭൂമിയാണ് വെട്ടുകാട് ക്രിസ്തുരാജ സന്നിധി.
ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുന്നാള്‍, നവംബര്‍ മാസം പത്തൊന്‍പതാം തിയതി, ഉച്ചക്ക് 2.30 ന്, ഈസ്റ്റ് ഹാമിലെ St.Michael's ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ക്രിസ്തു രാജത്വ തിരുന്നാള്‍ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം യേശു നാമത്തില്‍ ക്ഷണിക്കുന്നു.
Madre De Deus Church Vettucaud Parishioners UK. |