|
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷമായ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടു കുര്‍ബാന റെക്സം സെന്റ് മേരിസ് കതീഡ്രലില്‍ നടത്തപെട്ടു .പരിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ജോണ്‍സണ്‍ കാട്ടിപ്പറമ്പില്‍ മുഖ്യ കാര്‍മികനും കതീഡ്രല്‍ ഡീന്‍ ഫാദര്‍ നികോളാസ്, ഫാദര്‍ റിജിനോള്‍ എന്നിവരും പങ്കുചേര്‍ന്നു. റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ് റവറെന്റ്പീ റ്റര്‍ ബ്രിഗ്നല്‍ ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി.
അഘോഷമായ പാട്ട് കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉള്‍കൊള്ളാന്‍ എത്തിയ എല്ലാവര്‍ക്കും റെക്സം കേരള കമ്മ്യൂണിറ്റിക്കുവേണ്ടി ധന്യാ ചാക്കോ നന്ദി രേഹപ്പെടുത്തി. കുര്‍ബാന ശേഷം നടന്ന സ്നേഹ കൂട്ടായ്മ യില്‍ ബിഷപ്പ് പീറ്റര്‍ ഏവര്‍ക്കും ക്രിസ്മസ് കേക്ക് മുറിച് നല്‍കി ക്രിസ്മസ് സന്തോഷം പങ്കു വച്ചു. |