Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
വീണ്ടും പേടിച്ചു വിറച്ച് ജപ്പാന്‍: 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരണം 456
Text by TEAM UKMALAYALAM PATHRAM
കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപ്പാന്‍. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2022 ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും നവംബര്‍ മുതല്‍ കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കുകയുമാണെന്ന് അധികൃതര്‍ പറഞ്ഞു. 2021ല്‍ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്.
 
Other News in this category

 
 




 
Close Window