|
ഒക്സ്ഫഡ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ പ്രവേശനോത്സവം നടത്തി.
സണ്ടേസ്‌കൂള്‍ ഹെഡ് റ്റീച്ചര്‍ വിനോദ് ഫിലിപ്പ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു. ട്രസ്റ്റി വറുഗീസ് കെ ചെറിയാന്‍, സെക്രട്ടറി സജി തെക്കേക്കര എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ദിശാബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന് വലിയ സ്ഥാനമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ പറഞ്ഞു. |