|
ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കുടുംബസംഗമം നടത്തി. 'ജ്യോതിസ് 2022' കുടുംബ സംഗമം ഇടവക വികാരി ഫാ. ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരില്‍ ഉദ്ഘാടനം ചെയ്തു. ബ്രിസ്റ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളി വികാരി റവ. സനോജ് ബേബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി അംഗം ഫാ. മാത്യു എബ്രഹാം, ട്രസ്റ്റി അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക സെക്രട്ടറി ബിജോയി ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജിജു രാജു, രാജി സുനില്‍ എന്നിവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി |