|
കണ്ണൂരില്‍ കാതോലിക് വിശ്വാസിനിയുടെ മൃതദേഹം പയ്യാമ്പലത്ത് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു . കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിനിയായ മാനന്തവാടി പുതിയപറമ്പില്‍ ലൈസമ്മ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൈസമ്മയുടെ ഭര്‍ത്താവ് സെബാസ്റ്റിയന്‍ മൃതദേഹം ദഹിപ്പിക്കണമെന്ന ആശയത്തിലെത്തുകയായിരുന്നു.
'അഗ്‌നി എല്ലാത്തിനേയും ശുദ്ധീകരിക്കും. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഭൗതികദേഹം സംസ്‌കരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗം ദഹിപ്പിക്കലാണ്. മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടി ഭീമന്‍ തുക മുടക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്നിരുന്നാലും പുതിയ തലമുറയ്ക്ക് മുന്നിലേക്ക് ഞാന്‍ പുതിയൊരു മാര്‍ഗം തുറന്നിടുകയാണ്. സഭയുടെ അടുത്ത് നിന്ന് വലിയ പിന്തുണയാണ് എനിക്ക് ലഭിക്കുന്നത്'- സെബാസ്റ്റ്യന്‍ പറഞ്ഞു.
ക്രൈസ്തവാചാര പ്രകാരം അന്ത്യശുശ്രൂഷകള്‍ക്ക് ശേഷമാകും ലൈസമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. |