Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
മൈക്രോവേവ് ഓവനുകള്‍ കാന്‍സറിന് കാരണമാകുന്നത് എങ്ങനെ? റേഡിയേഷന്‍ തരംഗങ്ങള്‍ അടുക്കളയില്‍ ബാധിക്കുന്നു
Text by TEAM UKMALAYALAM PATHRAM
മൈക്രോവേവ് ഓവനുകള്‍ മൈക്രോവേവ് റേഡിയേഷനുകള്‍ ഉപയോഗിക്കുന്നു. ഇത് ഭക്ഷണത്തിലെ ജലതന്മാത്രകളെ വൈബ്രേറ്റ് ചെയ്യിക്കുകയും ഭക്ഷണം ചൂടാക്കുകയും ചെയ്യുന്നു. ഇവ നിയന്ത്രിത റേഡിയേഷന്‍ ആയതിനാല്‍ കാന്‍സര്‍ ഉണ്ടാക്കില്ല. മൈക്രോവേവില്‍ പാചകം ചെയ്യുന്ന ഭക്ഷണം റേഡിയോ ആക്ടീവ് ആകുകയില്ല. സാധാരണ പാചകം ചെയ്യുമ്പോഴുള്ള അതേ പോഷകഗുണം തന്നെ മൈക്രോവേവ് ചെയ്യുമ്പോഴും ഉണ്ടാകും. പ്രകാശിക്കുന്ന ഒരു ബള്‍ബ്‌പോലെയാണ് മൈക്രോവേവ് പ്രവര്‍ത്തിക്കുന്നതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ബള്‍ബ് ഓഫ് ആയാല്‍ പ്രകാശം നിലനില്‍ക്കുന്നില്ല. അതുപോലെ മൈക്രോവേവില്‍ നിന്ന് പുറത്തെടുത്താല്‍ ഭക്ഷണത്തില്‍ 'മൈക്രോവേവ് എനര്‍ജി' ഉണ്ടാവില്ല.

ഏതെങ്കിലും ജനിതകമാറ്റമോ സെല്‍മ്യൂട്ടേഷനോ കാരണമാണ് എല്ലാ കാന്‍സറും ഉണ്ടാകുന്നത്. അവയില്‍ ഏതാണ്ട് 10 ശതമാനം പാരമ്പര്യമായി ഉണ്ടാകുന്നതാണ്. എന്നാല്‍ 90 ശതമാനത്തിലധികം കാന്‍സറുകളും പ്രായമാകുന്നതു മൂലവും പാരിസ്ഥിതിക ഘടകങ്ങളുമായുള്ള സമ്പര്‍ക്കം മൂലമോ പെട്ടെന്ന് ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ ഏതു ഭാഗത്തും കാന്‍സര്‍ വരാം. ചിലപ്പോള്‍ കോശരൂപീകരണം, വികാസം, വളര്‍ച്ച തുടങ്ങിയ ക്രമമെല്ലാം തടസ്സപ്പെട്ട് സെല്‍മ്യൂട്ടേഷന്‍ (കോശപരിവര്‍ത്തനം) സംഭവിച്ച് കാന്‍സര്‍ ഉണ്ടാകാന്‍ ഇടയാകും. ഓരോ കാന്‍സറും ജനിതകമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. കാന്‍സറിന്റെ ഓരോ ട്യൂമറുകളും വ്യത്യസ്ത കോശങ്ങളെയും വ്യത്യസ്ത ജനിതകമാറ്റങ്ങളെയും ആണ് പ്രതിനിധീകരിക്കുന്നത്. 
 
Other News in this category

 
 




 
Close Window