Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ മിഷനി മരിയന്‍ ദിനാചരണം
Text By: Jose.N.U

ഈശോയില്‍ ഏറ്റം സ്‌നേഹമുള്ളവരെ , ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ നാളെ 7/6/23 , ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ് . മുടങ്ങാതെ നടക്കുന്ന ഈ ആത്മീയവിരുന്നില്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി സഭയുടെ ഏറ്റം വലിയ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നു . വര്ഷങ്ങളായി നടന്നു വരുന്ന ഈ ശുശ്രൂഷ വഴി കൂടുതല്‍ വിശ്വാസികളെ അമ്മയിലൂടെ ഈശോയിലേക്കു വരുന്നതിനു കാരണമാകുന്നു . ജപാലയോടുകൂടി 6:45 pm നു തുടങ്ങി , വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ഷിന്റോ വര്‍ഗീസ് വാളിമലയില്‍ സിആര്‍എമ്മും മിഷന്‍ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

 
Other News in this category

 
 




 
Close Window