|
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതുയെട കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്ററില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആയിരത്തില്‍പ്പരം വിശ്വാസികളുടെ വന്‍ പങ്കാളിത്തത്തോടെ ജൂലായ് രണ്ടിന് തിരശ്ശീല വീണു. കഴിഞ്ഞ ജൂണ്‍ 25ന് മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടില്‍, ഇടവക വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും കൂടാതെ, അള്‍ത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടും കൂടെ ആയിരത്തില്‍പ്പരം വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെയും കീര്‍ത്തനങ്ങളോടെയും ചേര്‍ന്ന് ആഘോഷപൂര്‍വ്വമായ റാസാകുര്‍ബ്ബാന നടത്തപ്പെട്ടു. |